- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരിക്ക് ഒപ്പമുള്ള ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു; പിന്നാലെ വീടിന്റെ ടെറസിൽ എത്തി ആത്മഹത്യ; അടിമാലിക്കാരെ ഞെട്ടിച്ച് യുവാവിന്റെ ജീവനൊടുക്കൽ
അടിമാലി: കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ശേഷം യുവാവ് അവരുടെ വീടിന്റെ ടെറസിൽ എത്തി ആത്മഹത്യ ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊളിഞ്ഞപാലത്താണ് സംഭവം. തോക്കുപറ കളപ്പുരക്കുടി രഞ്ജിത്താ(30)ണ് മരണപ്പെട്ടത്.
ടെറസിൽ മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പിയിൽ കുരുക്കിട്ട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം.
വീടിന്റെ മുൻവശത്ത് മുറ്റത്തുനിന്നാൽ കാണാവുന്ന ഭാഗത്താണ് ടെറസിൽ ജഡം തൂങ്ങിക്കിടന്നിരുന്നത്. പുലർച്ചെ 6.30 തോടെ എത്തിയ പത്രവിതരണക്കാരനാണ് ജഡം ആദ്യം കാണുന്നത്. താമസിയാതെ വിവരം അറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
പെയിന്റിങ് തൊഴിലാളിയായിരുന്നു. അവിവിവാഹിതനാണ്. പിതാവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ജോലി സ്ഥലത്തേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വീട്ടുകാർ പൊലീസിൽ നൽകിയിട്ടുള്ള വിവരം.
മറുനാടന് മലയാളി ലേഖകന്.