- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചില്ലറയെച്ചൊല്ലി തർക്കം; കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു
തൃശൂർ: തൃശൂരിൽ കണ്ടക്ടർ മർദ്ദിക്കുകയും ഓടുന്ന ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പവിത്രൻ ചികിത്സയിലായിരുന്നു. ഏപ്രിൽ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തർക്കവും കണ്ടക്ടറുടെ മർദ്ദനവും ഉണ്ടായത്.
തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൽ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രൻ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തല കല്ലിലിടിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റിരുന്നു. കേസിൽ ബസ് കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷ് റിമാൻഡിലാണ്.
Next Story