- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചെന്ന് സംശയം; പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു മരിച്ചു
അടൂർ: വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ണങ്കോട് ചരിഞ്ഞ വിളയിൽ ഷെരീഫ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
മരിയ ഹോസ്പിറ്റലിന് സമീപം എസ്‌ഐ എം. മനീഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുമ്പോൾ അതു വഴി സ്‌കൂട്ടറിൽ വന്നതാണ് ഷെരീഫ്. പരിശോധനയ്ക്കായി വാഹനം കൈകാണിച്ച് നിർത്തിയപ്പോൾ ഇയാൾ മദ്യപിച്ചുവെന്ന് സംശയം തോന്നുകയും പൊലീസ് ജീപ്പിൽ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. സ്റ്റേഷനിലേക്ക് കയറുന്നതിന് മുന്നോടിയായി കുഴഞ്ഞു വീണു. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച ശേഷം മരിച്ചതായി അറിയിക്കുകയായിരുന്നു.
Next Story




