- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ശ്യം കൃഷ്ണയെ കല്ലാമം ഷാലോം കേന്ദ്രത്തിൽ എത്തിച്ചത് മദ്യപാനം നിർത്താനായി
തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് യുവാവിനെ പ്രാർത്ഥനാലയത്തിലെ പ്രയർ ഹാളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസം ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേർന്ന് പ്രാർത്ഥനയ്ക്കായി എത്തിച്ചിരുന്നു. എന്നാൽ, ഇന്നലെ രാത്രിയോടെ യുവാവിനെ കാണാതാവുകയായിരുന്നു. തുടർന്ന്, അധികൃതർ യുവാവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ കാട്ടാക്കട്ട പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Next Story