- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സേവ് ദ് ഡേറ്റ്' മാനവീയം വീഥിയിലാണെങ്കിൽ ഫീസ് കൊടുക്കേണ്ടി വരും; ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് യൂസർ ഫീ ഏർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കിയ മാനവീയം വീഥിയിൽ പുതിയ നിർദ്ദേശങ്ങളുമായി കോർപറേഷൻ. സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഫോട്ടോ, വീഡിയോ ചിത്രീകരണത്തിന് കോർപറേഷൻ യൂസർ ഫീ ഏർപ്പെടുത്താൻ തീരുമാനമായി. ഇത്തരത്തിലുള്ള ചിത്രീകരണത്തിനു റജിസ്‌ട്രേഷൻ ഏർപ്പെടുത്താനും മാനവീയം വീ ഥിയിലെ നൈറ്റ് ലൈഫുമായി ബന്ധപ്പെട്ട് പ്രവർത്തന മാനദണ്ഡങ്ങളുടെ (എസ്‌പി) കരടിൽ ശുപാർശ ചെയ്തു. ഇതോടെ ലഭിക്കുന്ന തുക ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നീക്കി വെക്കാനാണ് തീരുമാനം.
ഫോട്ടോ , വീഡിയോ ചിത്രികരണം സിനിമാ, ഡോക്യുമെന്ററി ഷൂട്ടിങ് എന്നിവയ്ക്കാണ് റജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്. ഇതിനായുള്ള അപേക്ഷ കോർപറേഷനിൽ സമർപ്പിക്കണം. സമയം കണക്കിലെടുത്താകും യൂസർ ഫീ നിശ്ചയിക്കുക. അതേസമയം
വീഥിയിൽ ഒരു സമയം പരമാവധി ഉൾക്കൊള്ളാവുന്നവരുടെ എണ്ണം കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം മറ്റു നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രവർത്തന സമയം വൈകുന്നേരം 7.30 മുതൽ പുലർച്ചെ 5 വരെ.
കലാപരിപാടികൾ രാത്രി 11 വരെ. 11 ന് ശേഷം മൈക്കുകൾ, ലൗഡ് സ്പീക്കറുകൾ, സംഗീത ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല. 11 ന് ശേഷം അനുവദിക്കുന്ന പരിപാടികളിൽ ശബ്ദത്തിന്റെ അളവ് 65 ഡെസിബലിന് താഴെ ക്രമീകരിക്കണം.
പകൽ സമയത്ത് വാഹനങ്ങളുടെ പരമാവധി വേഗം 20 കിലോമീറ്റർ.
തെരുവ് കച്ചവടം പ്രദേശ പരിധിയിൽ അനുവദിക്കില്ല.
മൊബൈൽ ഫുഡ് വെൻഡിങ് യൂണിറ്റിന് അനുവാദമില്ല.
ഞായറാഴ്ചകളിൽ ട്രാഫിക് പൂർണമായി ഒഴിവാക്കും.
ലഹരിവസ്തുക്കൾ ഉപയോഗിച്ച് എത്തുന്നവരെ പ്രവേശിപ്പിക്കില്ല. ഇത്തരക്കാരെ പൊലീസ് കണ്ടെത്തും.
പകൽ പരിപാടികൾക്ക് അനുവാദം നൽകിയാൽ റോഡിൽ ഗതാഗതം നിരോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി


