- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ: കലാഭവന്മണിയുടെ സ്മരണാർഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത്/ യുവ/ യുവതി ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് 'മണിനാദം' എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. 18 നും 40 നും മധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പരമാവധി സമയം 10 മിനിറ്റ്. തെരഞ്ഞെടുക്കുന്ന ഗാനങ്ങൾ ഏത് പ്രാദേശിക ഭാഷയിലുമാകാം. പിന്നണിയിൽ പ്രീ റിക്കോർഡഡ് മ്യൂസിക് അനുവദിക്കില്ല. ക്ലബിന്റെ പേര്, വിലാസം, ഫോൺനമ്പർ, മത്സരാർഥികളുടെ പേര്, ജനന തീയതി, ഫോൺ നമ്പർ എന്നിവ ഉൾപ്പെട്ട അപേക്ഷ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിലോ tcr.ksywb@kerala.gov.in ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 26നകം ലഭ്യമാക്കണം. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും സമ്മാനതുകയായി നൽകും. വിശദവിവരങ്ങൾക്കും നിബന്ധനകൾക്കും ഫോൺ: 0487 2362321, 8078708370, 8281637880.