- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറുവദ്വീപിലെ വാച്ചർ പോളിന്റെ മരണത്തിൽ സർക്കാരിനും വനം വകുപ്പിനും വീഴ്ച; തിരഞ്ഞെടുപ്പിൽ ജനരോഷമുണ്ടാകുമെന്ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി
തലശേരി :വയനാട് ജില്ലയിലെ കുറുവദ്വീപിലെ വാച്ചർ പോളിന്റെ മരണത്തിൽ സർക്കാരിനും വനം വകുപ്പിനും വീഴ്‌ച്ച സംഭവിച്ചുവെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യങ്ങളാൽ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യന്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. സർക്കാരിന്റെ കർഷക ദ്രോഹ സമീപനത്തിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ശക്തമായ പ്രതിഷേധങ്ങൾ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്‌ളാനി മുന്നറിയിപ്പ് നൽകി.
പുൽപ്പള്ളിയിൽ നടന്നു വരുന്ന ജനകീയ പ്രതിഷേധത്തിന് പിൻതുണ പ്രഖ്യാപിച്ചാണ് തലശേരി ആർച്ച്ബിഷപ്പ് രംഗത്തുവന്നത്. ഇതു സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ റബ്ബർ വില വർദ്ധനവ് വരുത്താതെ സംസ്ഥാന സർക്കാർ റബ്ബർ കർഷകരെ വഞ്ചിച്ചുവെന്ന് തലശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ നേരിയ വിലനിലവാരം ഉയർത്തിയത്.
മറുനാടന് മലയാളി ബ്യൂറോ