- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനകത്ത് കഞ്ചാവ് ചെടി വളത്തിയ കേസിൽ അഞ്ച് വർഷം തടവ്; ശിക്ഷ ലഭിച്ചത് കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹറിന്
തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹരനെ(30) യാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും വിധിച്ചു.
2017 ഓഗസ്റ്റ് 8ന് ആണ് പ്രതി താമസിക്കുന്ന വീടിനുള്ളിൽ നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർ കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്. സ്വാമിനാഥനും സംഘവും ചേർന്നാണ് കേസ് പിടികൂടിയത്.
ഇതേ ഓഫീസിലെ തന്നെ ഇൻസ്പെക്ടർ ആയിരുന്ന എച്ച്. നൂറുദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.
മറുനാടന്‍ മലയാളി ലേഖകന്.