കോതമംഗലം: കേരള സർക്കാരിന്റെ നിർമ്മൽ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക് .

അസം സ്വദേശിയും കോതമംഗലം നെല്ലിമറ്റത്തെ ബിസ്മി ഹോട്ടൽ ജീവനക്കാരനുമായ ഇക്രം ഹുസൈനാ (42) ണ് ഒന്നാം സമ്മാനത്തിന് അർഹനായത്. സമ്മാനാർഹമായ ടിക്കറ്റ് ഇക്രം ഹുസൈൻ നെല്ലിമറ്റത്തെ എസ്.ബി.ഐ. ശാഖയിൽ ഏൽപ്പിച്ചു.

നെല്ലിമറ്റം പരീക്കണ്ണി റോഡിൽ മരിയ ഗോൾഡ് കവറിംങ്ങിനോട് ചേർന്ന് ലോട്ടറി വിൽപന നടത്തിവന്നിരുന്ന സിബി വിറ്റ ടിക്കറ്റിനാണ് ഒന്നാം ലഭിച്ചത് . വർഷങ്ങളായി ഇക്രം ഹുസൈൻ ബിസ്മി ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്.

ഭാര്യ എസ്‌നാ രബീഗം, മക്കൾ : ഹസറുൾ, ദസ്മിന , ജബിന . വിദ്യാർത്ഥികളാണ്.