- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കളിക്കളങ്ങൾ മതേതരത്വത്തിന്റേയും മാനവികതയുടേയും പ്രതീകങ്ങളെന്നും മന്ത്രി വീണാ ജോർജ്ജ്
പത്തനംതിട്ട:കായിക വിനോദങ്ങൾ വളർന്നുവരേണ്ടതും അവയെ പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി വീണാ ജോർജ്ജ്.കളിക്കളങ്ങൾ മതേതരത്തിന്റേയും, മാനവികതയുടേയും പ്രതീകം കൂടിയാണ്.മനുഷ്യ നൊമ്പരങ്ങളും, സന്തോഷവും, ആനന്ദവും ഒക്കെ കളിക്കളങ്ങളിൽ ഒന്നായി മാറുന്നുവെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിലും ജില്ലാ സ്റ്റേഡിയത്തിലുമായി വെച്ച് നടക്കുന്ന 27 മത് സംസ്ഥാന സീനിയർ പുരുഷ/വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലി രോഗ നിയന്ത്രണങ്ങൾക്ക് ആരോഗ്യവും വ്യായാമവും ആവശ്യമാണ്.അതിന് ഉതകവും വിധം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഓരോ കളിക്കളമെന്നതാണ് സർക്കാർ നയം.അത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ സോഫ്റ്റ്‌ബോൾ ഇന്ത്യൻ താരങ്ങളായ റിജു വി റെജി ( പത്തനംതിട്ട), അജ്മൽ വി.പി ( മലപ്പുറം) , വിനോദ് കുമാർ എസ് എൽ ( തിരുവനന്തപുരം) എന്നിവരെ ആദരിച്ചു.
സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻസിപ്പാലിറ്റി ചെയർമാൻ റ്റി സക്കീർ ഹുസൈൻ, എന്നിവർ മുഖ്യാതിഥികളായിരുന്നു. സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ ഡോ. ശോശാമ്മ ജോൺ, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൾ ഡോ. ഫിലിപ്പോസ് ഉമ്മൻ, സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പടിയറ തുടങ്ങിയവർ പങ്കെടുത്തു.