- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുകാരി മകളെ കാണാതായി
കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്. കടയിൽ സാധനം വാങ്ങിക്കാൻ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബംഗാൾ സ്വദേശികളുടെ മകളാണ്.
ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് പേരെയും കൂടി കാണാതായിട്ടുണ്ട്. ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story