- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാക്കാട് നിന്ന് കാണാതായ വയോധിക നേര്യമംഗലത്ത് മരിച്ച നിലയിൽ; കണ്ടെത്തിയത് പാതയോരത്തെ ഓടയിൽ
ഇടുക്കി : കാണാതായ രാജാക്കാട് സ്വദേശിയായ വൃദ്ധയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് രാജകുമാരി നെല്ലിക്കതടത്തിൽ ഗൗരി കുട്ടപ്പനെയാണ് മരിച്ച നേര്യമംഗലം ഇടുക്കി കവലയിലെ പാതയോരത്തെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 23 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ രാജാക്കാട് പൊലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിരുന്നു. ഊന്നുകൾ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story