- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പൊള്ളലേറ്റു
കാസർകോട്: കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കള്ളാർ സ്വദേശി പ്രജിൽ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽ മാത്യുവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്.
പിന്നീട് ഫോൺ പുറത്തേക്കെറിഞ്ഞപ്പോൾ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വർഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു.
Next Story