ഇടുക്കി: മൂന്നാർ-മാട്ടുപെട്ടി റോഡിൽ വീണ്ടും കാറിൽ അഭ്യാസപ്രകടനം. കേരള, കർണാടക രജിസ്‌ട്രേഷനിലുള്ള കാറുകളിലെത്തിയ കുട്ടികളാണ് സാഹസിക യാത്ര നടത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.

ഒരു കാറിലെ കുട്ടികൾ ഡോറിൽ ഇരുന്ന് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. പിന്നാലെ വന്ന വാഹനത്തിലെ സഞ്ചാരികളാണ് സംഭവം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മേഖലയിൽ രണ്ടാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ സമാന സംഭവമാണിത്.