- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. ആർഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുറച്ച് പ്രവർത്തകർ മാത്രമാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർത്ഥികൾ പണം നൽകി പഠിക്കേണ്ടി വരും.
മലപ്പുറം ജില്ലയിൽ പ്ലസ്‌വണിന് ആകെ അപേക്ഷിച്ച വിദ്യാർത്ഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർത്ഥികൾ അഡ്‌മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം. അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ 7606 പേർ സമീപ ജില്ലക്കരാണ് .