മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ 55കാരൻ മദ്രാസിലും തുടർന്നും ചെങ്ങനൂരിലും മാറി മാറി ഒളിവിൽ താമസിക്കുന്നതിനിടെ അവസാനം പൂജപ്പുരയിൽ നിന്നും പിടിയിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയെ അറസ്റ്റ് ചെയ്തു. ഉള്ളണം പുതുപ്പറമ്പിൽ മുഹമ്മദ് ഹനീഫ (55)യെയാണ് പരപ്പനങ്ങാടി പൊലീസ് ഇയാൾ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും പിടികൂടുകയത്.

പോക്‌സോ കേസ് ഭയന്ന് ഇയാൾ പൊലീസിനെ വെട്ടിച്ച് മദ്രാസിലും തുടർന്നും ചെങ്ങനൂരിലും മാറി മാറി താമസിച്ചു വരികയാണ് അറസ്റ്റ് പ്രതിയെ കോടതി റിമാന്റ് ചെയ്തു.