- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരിച്ചത് കണ്ണക്കോട് കുറൂളിൽ മുഹമ്മദ് നസീർ
തലശേരി: തലശേരി -മാഹി ബൈ പാസിൽ നടന്ന അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. കരിയാട് എൻ എ എം റോഡിൽ മാരാം വീട്ടിൽ താമസിക്കുന്ന കണ്ണക്കോട് കുറൂളിൽ മുഹമ്മദ് നസീർ ( 29 ) ആണ് മരിച്ചത്.
ചൊവ്വാഴ്‌ച്ച രാത്രിതലശ്ശേരിയിൽ നിന്ന് കാറിൽ കരിയാടിലേക്ക് വരുന്ന വഴി കവിയൂർ ഭാഗത്ത് വച്ചാണ് അപകടം നടന്നത്. കാറിൽ ' നിന്നിറങ്ങി റോഡിൽ നിൽക്കുമ്പോൾ വേറൊരു സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ സർവ്വീസ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ കുഞ്ഞമ്മദിന്റെയും സുബൈദയുടെയും മകനാണ്. സഹോദരന്മാർ: നവാസ്, സുമയ്യ
Next Story