മലപ്പുറം: പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018-ലെ ഡിവൈഎഫ്‌ഐ മാർച്ചിൽ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മന്ത്രി മലപ്പുറം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്ത കേസിൽ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. 13,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്.