- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയിൽ ഞങ്ങൾക്ക് പ്രാവീണ്യമുള്ള ഷൂട്ടർമാരുണ്ട്; 20 കോടി നൽകിയില്ലെങ്കിൽ വധിക്കും: മുകേഷ് അംബാനിക്ക് നേരെ വധഭീഷണി
മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് എതിരെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ഇമെയിലിലൂടെ അംബാനിക്ക് വധഭീഷണി കലർന്ന സന്ദേശം ലഭിച്ചത്. ഷദാബ് ഖാൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നുമാണ് അംബാനിക്ക് സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് ഗാംദേവി പൊലീസ് അധികൃതർ വ്യക്തമാക്കി.
ഇരുപത് കോടി രൂപയാണ് അജ്ഞാതൻ അംബാനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നും ഇന്ത്യയിൽ ഞങ്ങൾക്ക് പ്രാവീണ്യമുള്ള ഷൂട്ടർമാർ ഉണ്ടെന്നുമാണ് ലഭിച്ച സന്ദേശത്തിലുള്ളത്. അംബാനിക്ക് വധഭീഷണി നേരിട്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഗാംദേവി പൊലീസ് സംഭവത്തിൽ വ്യക്തിക്കെതിരെ വധഭീഷണി കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷവും അംബാനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ ഒരു ബീഹാർ സ്വദേശിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വസതിയായ ആന്റിലിയയും എച്ച്. എൻ റിലയൻസ് ആശുപത്രിയും ബോംബ് വച്ച് തകർക്കും എന്നായിരുന്നു ഭീഷണി.