- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവർക്ക് റോഡ് പരിചയം ഇല്ലാത്തതാണ് അപകടത്തിന് കാരണമായി; അടിമാലിയിലെ മുനിയറ എസ് വളവിൽ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിൽ പതിച്ചു; 43 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; അപകടത്തിൽ പെട്ടത് തിരൂർ റീജീയണൽ കോളേജിലെ വിദ്യാർത്ഥികൾ യാത്ര ചെയ്ത വാഹനം
അടിമാലി; മുനിയറ എസ് വളവിൽ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സ് കൊക്കയിൽ പതിച്ചു. 43 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.
തിരൂർ റീജീയണൽ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം തെറ്റി 70 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 1.30 തോടടുത്തായിരുന്നു അപകടം.വാഗമൺ സന്ദർശനത്തിന് ശേഷം തിരച്ചുവരും വഴിയാണ് ബസ്സ് അപകടത്തിൽപ്പെട്ടത്.
ബസ്സിനടിയിൽ കുടുങ്ങിക്കിടക്കുന്ന ഒരാളെ പുറത്തെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് രക്ഷപ്രവർത്തകർ.പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശു്ര്രപതിയിലും മോണിങ് സ്റ്റാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരിൽ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.അടിമാലി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം രാക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.
പുതുവർഷപ്പുലരിയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഡ്രൈവർക്ക് റോഡ് പരിചയം ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമീക വിലയിരുത്തൽ.അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ