- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ - തേനി ഗ്യാപ് റോഡിൽ ഒരു വലിയ മല അപ്പാടെ ഇടിഞ്ഞു വീണത് ബസിന് മുന്നിലേയ്ക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മൂന്നാർ: ഒരു വലിയ മല അപ്പാടെ ഇടിഞ്ഞു വീണത് ബസിന് മുന്നിലേയ്ക്ക്. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂന്നാർ - തേനി ഗ്യാപ് റോഡിലേയ്ക്ക് ഇന്ന് രാവിലെ 9.15 ഓടെയാണ് മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണത്. ഈ സമയം ഇതുവഴിയെത്തിയ കോതമംഗലം ഡിപ്പോയിലെ ഞജഅ 773 നമ്പറിലുള്ള ബസിന് മുന്നിലേയ്ക്കാണ് വലിയ പാറകൾ ഉൾപ്പെടെ മൺകൂന പതിച്ചത്.
ബസിനേക്കാൾ വലിപ്പത്തിലുള്ള പാറകളാണ് താഴേയ്ക്ക് പതിച്ചതെന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ദുരന്തം വഴിമാറിയതെന്നും ഡ്രൈവർ കിഷോർ തോപ്പിൽ പറഞ്ഞു. മലയിടിഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഡ്രൈവർ കിഷോർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ബസ് സൂര്യനെല്ലിയിലേയ്ക്ക് പോകുകയായിരുന്നു.
കിഷോറും സഹപ്രവർത്തകനായ നജിമുദീനും ചേർന്നാണ് വിവരം ബന്ധപെട്ടവരിൽ എത്തിച്ചത്. റോഡ് മണ്ണു മൂടിയതിനാൽ ഇതു വഴിയുള്ള ഗതാഗതം മുടങ്ങി.
മറുനാടന് മലയാളി ലേഖകന്.
Next Story