- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ പന്ത്രണ്ടുകാരിയെ കാട്ടിൽ കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി; പ്രതിക്കായി തെരച്ചിൽ; അതിക്രമം ഇതരസംസ്ഥാനക്കാരിക്ക് നേരെ
ഇടുക്കി: മൂന്നാറിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് പീഡനം. പന്ത്രണ്ട് വയസുകാരിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ മൂന്ന് ദിവസം മുൻപായിരുന്നു സംഭവം.ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനത്തിനിരയായതായി പെൺകുട്ടിയും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം ഇടുക്കി നെടുങ്കണ്ടത്ത് പിന്നാക്ക വിഭാഗത്തിൽ പെട്ട പതിനേഴുകാരിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച ആൺ സുഹൃത്തും സഹായം ചെയ്ത രണ്ടു പേരും പിടിയിലായിരുന്നു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
മറുനാടന് മലയാളി ബ്യൂറോ