- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ കടന്നാക്രമിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: തൃശ്ശൂരിൽ ഏതാണ്ട് സിപിഐയെ കുരുതികൊടുക്കാൻ തീരുമാനിച്ചുവെന്നും ബാക്കി ഘടകക്ഷികളെ കുരുതികൊടുക്കുമോ എന്നുള്ളത് തിരഞ്ഞെടുപ്പിൽ കാണാമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. പിണറായി-മോദി അവിശുദ്ധ കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകായണ് മുരളീധരൻ.
പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടുപോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതിൽനിന്നുതന്നെ അവർതമ്മിലുള്ള അന്തർധാര വ്യക്തമായിക്കഴിഞ്ഞു. പക്ഷേ, ഒരു കാര്യം മുഖ്യമന്ത്രി മനസിലാക്കണം. 1977-ൽ ഇതേ ശക്തികളുമായി മാർക്സിസ്റ്റ് പാർട്ടി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് വട്ടപൂജ്യമാണ് പാർലമെന്റിലേക്ക് കിട്ടിയത്. അത് ഇത്തവണ ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്രയും അനുസരണയുള്ള കുട്ടിയായി മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ഞങ്ങളെ കാണുമ്പോൾ ചീറികടിക്കാൻ വരുന്നയാള്, അനുസരണയുള്ള ആട്ടിൻക്കുട്ടിയായി മോദിയുടെ മുന്നിൽ നിൽക്കുകയാണ്. അത് കുരുക്കിൽ നിന്ന് ഊരിപ്പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അത് പക്ഷേ നടക്കില്ല, ഞങ്ങൾ തുറന്നുകാണിക്കും.
പല കേസുകളിലും ഇപ്പോൾ അനക്കമില്ല. ലാവലിൻ ഏതാണ്ട് പോയി, കരുവന്നൂരിനേക്കുറിച്ച് ഒന്നും കേൾക്കാനില്ല. കൂടുതൽ കൂടുതൽ കുരുക്കിലേക്ക് സർക്കാർ പോവുകയാണ്. അത് ഊരാനുള്ള ശ്രമങ്ങൾ പിണറായി നടത്തുകയാണ്. ഞങ്ങൾ പറയുന്നത് സത്യം പുറത്തുവരണമെന്നാണ്, അതിന് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കള്ളകേസുണ്ടാക്കുന്നവനെ കോടതിയും ഭാവിയിൽ ജയിലിലും ഞങ്ങൾ കയറ്റും-മുരളീധരൻ പറഞ്ഞു.



