- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, പെരുമാറ്റം നിലവിട്ട നിലയിൽ; ഗവർണരുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തത്, നടപടി ഭരണഘടനാ വിരുദ്ധം: രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽനിന്നും മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിട്ട നിലയിലാണ് അദ്ദേഹം പെരുമാറിയതെന്നും ഗോവിന്ദൻ വിമർശിച്ചു.
ഇന്നത്തെ പ്രസംഗം കണ്ടതോടെ ഗവർണർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്. ഇത് ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണ ഗവർണർമാരുടെ കീഴ്വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്.ഗവർണരുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തതാണ്. നടപടി ഭരണഘടനാ വിരുദ്ധമാണ്. നിലവിട്ട രീതിയിലാണ് ഗവർണറുടെ പെരുമാറ്റമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
ഡൽഹിയിൽ എൽഡിഎഫ് നടത്തുന്നത് സമ്മേളനമല്ലെന്നും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം തന്നെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലായി ഐക്യദാർഢ്യ പ്രതിഷേധ പരിപാടി നടത്തും. ഫെഡറൽ സംവിധാനം രക്ഷിക്കാനുള്ള സമരത്തിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്.
ഫെബ്രുവരി എട്ടിന് രാവിലെ കേരള ഹൗസിൽനിന്നായിരിക്കും മാർച്ച് ആരംഭിക്കുകയെന്നും തുടർന്ന് സമരം ആരംഭിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ സുപ്രീംകോടതി ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ പ്രതികാര മനോഭാവം അംഗീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ നിലപാട്.
ഇത് ഫലപ്രദമായ ഇടപെടലാണ്. മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സർക്കാരും ഇ ഡിയും തമ്മിൽ പോരാട്ടം നടക്കുന്നുണ്ട്. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഇടപെടലാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത് എന്നത് സുപ്രീംകോടതിയും അംഗീകരിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മറുനാടന് ഡെസ്ക്