- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
പത്തനംതിട്ട: പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്.
കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്.
യുവാവിന്റെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു മർദ്ദനം. പൊലീസിന് യുവാവ് പരാതി കൊടുത്തുവെങ്കിലും കേസെടുത്തില്ല. ഇതും വിവാദമായിട്ടുണ്ട്. കേക്കുമായി വീട്ടിലെത്തിയാൽ എങ്ങനെ പോക്‌സോ കേസാകും എന്നതാണ് ഉയരുന്ന ചോദ്യം.
Next Story