- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയര പെട്രോൾ-ഡീസൽ ഔട്ട്ലെറ്റിന്റെ പേരിൽ തട്ടിപ്പ്; പമ്പ് കമ്മീഷൻ ചെയ്ത് തരാമെന്ന വാഗ്ദാനത്തിൽ തട്ടിയെടുത്തത് 68 ലക്ഷം; വേങ്ങര സ്വദേശിക്കെതിരെ പരാതിയുമായി മലപ്പുറത്തെ പ്രവാസി
മലപ്പുറം: മലപ്പുറത്ത് നയര പെട്രോൾ-ഡീസൽ പമ്പ് നിർമ്മിച്ചു നൽകാമെന്നും ലൈസൻസും മറ്റു അനുബന്ധ രേഖകളും ശരിയാക്കിത്തരാമെന്നും വാഗ്ദാനം നൽകി 68.5 ലക്ഷം രൂപ തട്ടിയെടുത്തതായി മലപ്പുറത്തെ പ്രവാസിയുടെ പരാതി. മലപ്പുറം വേങ്ങര ഊരകം സ്വദേശി എൻ.ടി ഫൈസലി(54)നെതിരെയാണ് പെരുവള്ളൂർ കാടപ്പടിയിലെ വി.എൻ ഗിരീഷ് കുമാർ പരാതി നൽകിയത്.
വിദേശത്ത് ബിസിനസ് ചെയ്യുന്ന പ്രവാസിയായ ഗിരീഷ് കുമാർ തന്റെ ഭാര്യയുടെ പേരിൽ വേങ്ങര കാടപ്പടിയിൽ സ്ഥിതി ചെയ്യുന്ന 29 സെന്റ് ഭൂമിയിലാണ് പെട്രോൾ പമ്പ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇവിടെ കേരളത്തിലെ 'നയര' സ്വകാര്യ പെട്രോൾ പമ്പിന്റെ ഔട്ട്ലെറ്റ് നിർമ്മിച്ച് കമ്മീഷൻ ചെയ്തു നൽകാമെന്നും ലൈസൻസ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളെല്ലാം ശരിയാക്കിത്തരുമെന്നും വാഗ്ദാനം നൽകി 68.5 ലക്ഷം രൂപ ഫൈസൽ തട്ടിയെടുക്കുകയായിരുന്നു.
25 ലക്ഷം രൂപ അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ട് പലഘട്ടങ്ങളിലായാണ് കൈമാറിയത്. നിലവിൽ തിരുവനന്തപുരത്ത് താമസിക്കുന്ന ഗിരീഷ് കുമാറും കുടുംബവും അവിടെ വച്ചാണ് കരാർ ഒപ്പിടുകയും കൈമാറുകയും ചെയ്തത്. അന്വേഷണത്തിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പലരിൽ നിന്നും ഇയാൾ ഇതേ രീതിയിൽ ലക്ഷങ്ങൾ തട്ടിയതായി മലപ്പുറം പ്രസ്‌ക്ലാബിൽ നടത്തിയ വാർത്താ സമ്മേളത്തിൽ ഗിരീഷ് കുമാർ ആരോപിച്ചു.
25 ലക്ഷം രൂപ ഫെഡറൽ ബാങ്ക് വഴിയും, ബാക്കി തുക നേരിട്ടുമാണ് കൈമാറിയത്. ഉറപ്പുനൽകിയ നാളിതുവരെ കാടപ്പടിയിലെ പ്രസ്തുത ഭൂമിയിൽ എന്തെങ്കിലും തരത്തിലുള്ള നിർമ്മാണം ആരംഭിക്കുകയോ, പമ്പിന്റെ ലൈസൻസ് ഉൾപ്പടെയുള്ള നടപടികൾക്ക് ശ്രമം നടത്തുകയോ എൻ.ടി ഫൈസൽ ചെയ്തിട്ടില്ല
നയാരാ എനർജി ലിമിറ്റഡ് കമ്പനി നൽകിയതാണെന്ന് പറഞ്ഞ് എൻ. ടി ഫൈസൽ ചില വ്യാജരേഖകൾ നിർമ്മിച്ച് അത് ഒറിജിനലാണെന്ന് പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നയാരാ എനർജി ലിമിറ്റഡ് കമ്പനി അത്തരത്തിൽ യാതൊരു രേഖയും ഇയാൾക്ക് നൽകിയിട്ടില്ലെന്നും, അത് വ്യാജമായി സൃഷ്ടിച്ചതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ഗിരീഷ്‌കുമാർ പറഞ്ഞു. കൂടാതെ,കമ്പനിയുടെ എറണാകുളത്തുള്ള ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നും എൻ ടി ഫൈസൽ പലപ്പോഴായി ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
ഞങ്ങളെ ചതിച്ചും വഞ്ചിച്ചുമാണ് എൻ ടി ഫൈസൽ 68,50,000 രൂപ തട്ടിയെടുത്തിട്ടുള്ളത്.ഫൈസലിനെതിരെ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ തങ്ങൾ പരാതി നൽകിയിട്ടുണ്ട്. 19.11.2022 ന് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇനി ഒരാളേയും ഇയാൾ സാമ്പത്തികമായോ അല്ലാതേയോ പറ്റിക്കാൻ ഇടവരുത്താതിരിക്കാൻ ഫൈസലിനെതിരെ കർശന നിയമ നടപടിയുണ്ടാവണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്