- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി കഴിഞ്ഞ് രാത്രിയിൽ മടങ്ങിയ വീട്ടമ്മയ്ക്ക് നേരെ അതിക്രമം
പത്തനംതിട്ട: ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയ്ക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല ഐക്കരമല മോദിയിൽ ഭാഗത്ത് നെടിയകാലായിൽ പ്രവീണി (28)നെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
തെക്കേമല ജങ്ഷനിൽ 21 ന് രാത്രി എട്ടരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്ന് ചെന്ന് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story