തൃശൂർ: പന്ത്രണ്ടുകാരനെ ക്രൂരമായ പീഡപ്പിച്ച മധ്യവയസ്‌കനെ 97 വർഷം കഠിന തടവിന് ശിക്ഷിച്ചു. അഞ്ചേരി വളർക്കാവ് നെടിയമ്പത്ത് ബാബു( 59) വിനെയാണ് തൃശൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. കഠിന തടവിന് പുറമേ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ കുട്ടി പ്രതിയുടെ വീട്ടിൽ ട്യൂഷനു വേണ്ടി പോയിരുന്നു. ഇതിനിടയിലാണ് പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ഒല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ഹരീന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബെന്നി ജേക്കബ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി.