നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; വി.ഡി. സതീശൻ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങളും വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര സർക്കാറിന് കത്ത് നൽകി. ഹയർ എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കാണ് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്.
നീറ്റ് പരീഷാഫലം സംബന്ധിച്ച് ഇപ്പോൾ ഉയർന്ന പരാതികൾ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങൾക്ക് ആധികാരികത നൽകുന്നതാണ്. നീറ്റ് ഫലങ്ങളിലെ ഏതെങ്കിലും അപാകത യോഗ്യതയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഗുണനിലവാരം മോശമാക്കും, ഇത് വരും തലമുറകളോടുള്ള വലിയ അനീതിയാണ്. അതിനാൽ, നീറ്റ് പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.