നീറ്റില്‍ ഒന്നാം റാങ്ക് നേടി കണ്ണൂര്‍ സ്വദേശി ശ്രീനന്ദിന് ചരിത്ര നേട്ടം; ഒരുകോടി ഉപഹാരം; പുതുക്കിയ പട്ടികയില്‍ 17 പേര്‍ക്ക് ഒന്നാം റാങ്ക്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്.
exams.nta.ac.in/NEET എന്ന വെബ്സൈറ്റ് വഴി ഫലം അറിയാനാകും. പുതുക്കിയ പട്ടികയില്‍ 17 പേര്‍ക്കാണ് ഒന്നാം റാങ്കുള്ളത്. കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ശര്മിലിനും ഒന്നാം റാങ്കുണ്ട്. ആദ്യ പട്ടികയില്‍ 67 പേര്‍ക്കാണ് ഒന്നാം റാങ്കുണ്ടായിരുന്നത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്.
നാല് ലക്ഷം പേര്‍ക്ക് കോടതി തീരുമാനം പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെയാണ് മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 17 ആയി കുറഞ്ഞത്. നേരത്തെ കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു.
റാങ്ക് പട്ടിക പുന: പ്രസിദ്ധീകരിച്ചപ്പോള്‍, ഒന്നാം റാങ്ക് നേടിയ കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്മ്മില് 720 മാര്‍ക്ക് കരസ്ഥമാക്കി. ഡോക്ടര്‍ ഷര്മ്മില് ഗോപാലിന്റെയും ഡോക്ടര്‍ പ്രിയ ഷര്മ്മിലിന്റെയും മകനാണ്. ശ്രീ നന്ദിന്റെ ചരിത്ര നേട്ടത്തിന് ഉപഹാരമായി പാല ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ നല്കി. കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നീറ്റ് അഖിലേന്ത്യാ പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥി ഒന്നാം റാങ്കെന്ന അപുര്‍വ്വ നേട്ടം കരസ്ഥമാക്കുന്നത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ സാമുഹ്യപ്രവര്‍ത്തകരും അഭിനന്ദനവുമായി ശ്രീ നന്ദിന്റെ വീട്ടിലെത്തി. ശ്രീനന്ദിന്റെ വിജയം സോഷ്യല്‍ മീഡിയയിലും നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്