- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ നിർത്തലാക്കി പുതിയ കോളേജ് തുടങ്ങുന്നതിനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തി;നെല്ലിക്കുഴി കുറ്റിലഞ്ഞിയിലെ എം ഇ എസ് സ്‌കൂളിൽ സംഘർഷം
കോതമംഗലം :നെല്ലിക്കുഴി കുറ്റിലഞ്ഞിയിൽ പ്രവർത്തിക്കുന്ന എം ഇ എസ് സ്‌കൂളിൽ സംഘർഷം. സ്‌കൂൾ നിർത്തലാക്കി പുതിയ കോളേജ് തുടങ്ങുന്നതിനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തിയതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. സ്‌കൂളിന്റെ പ്രവർത്തനം നിർത്തുന്നതായി കാണിച്ച് മാനേജ്‌മെമെന്റ് നോട്ടീസ് ബോർഡിൽ അറിയിപ്പിട്ടിരുന്നു.
സർക്കാർ അനുമതിയില്ലാത്ത സഹാചര്യത്തിൽ സ്‌കൂൾ അടച്ചു പുട്ടാൻ മാനേജ്‌മെന്റ് നിർബന്ധിതരാവുകയായി രുന്നെന്നാണ് സൂചന. കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് മാനേജ്‌മെന്റിന്റെ നീക്കമെന്നും പുതുതായി അനുമതി ലഭിച്ച കോളേജ് നടത്തിപ്പിന് സൗകര്യം ഒരുക്കുന്നതിനാണ് സ്‌കൂളിന്റെ പ്രവർത്തനം നിർത്തുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലായി 117 കൂട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പ് കൂടിയ പിറ്റിഎ കമ്മറ്റിയിലും വിഷയം വാദപ്രതിവാദങ്ങൾക്കും ഒച്ചപ്പടിനും കാരണമായിരുന്നു. കുടികളുടെ ഭാവി അവതാളത്തിലാക്കി ലാഭം മുന്നിൽ കണ്ട്, പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കെട്ടിടത്തിൽ കോളേജ് പ്രവർത്തനം ആരംഭിച്ചത് അംഗീകരിക്കാനാവില്ലന്നാണ് രക്ഷകത്താക്കളുടെ നിലപാട്. മോണ്ടിസോറി പാഠ്യപദ്ധതിയിലാണ് ഈ സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത്. സമീപത്ത് ഈ പാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കുകളും ഇല്ല. ഈ സാഹചര്യത്തിൽ കുട്ടികളുടെ തുടർ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ആശങ്കയും രക്ഷിതാക്കൾ പങ്കിടുന്നുണ്ട്.
സംഘർത്തിനിടെ തന്റെ കൈയിൽ കയറി പിടിച്ചതിനെ രക്ഷിതാവായ സ്ത്രീ ചോദ്യം ചെയ്യുന്നതും പുറത്തുവന്നിട്ടുള്ള വീഡിയോ ദൃശ്യത്തിലുണ്ട്. വർഷങ്ങളായി സ്‌കൂൾ പ്രവർത്തിച്ചു വന്നിരുന്നത് നഷ്ടത്തിലാണെന്നും ഇനിയും സർക്കാർ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സ്‌കൂൾ നിർത്താൻ തീരുമാനിച്ചതെന്നും മാനേ മെന്റ് പ്രതിനിധി അഡ്വ: അബു മൊയ്തീൻ പറഞ്ഞു.
സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മറ്റ് സ്‌കൂളുകളിൽ ചേർന്ന് പഠിക്കുന്നതിന് മാനേജ്‌മെന്റ് തന്നെ അവസരം ഒരുക്കാമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നും ഇത് ഗീകരിക്കാൻ തയ്യാറാവാത്ത ചുരുക്കം രക്ഷിതാക്കളാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനു പിന്നിൽ ബാഹ്യ പ്രേരണയുണ്ടെന്ന് സംശയിക്കുന്നു. അബു മൊയ്തീൻ കുട്ടിച്ചേർത്തു.
മറുനാടന് മലയാളി ലേഖകന്.