- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിന് മുകളിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: ഓർക്കാട്ടേരി ടൗണിലെ കെട്ടിടത്തിന് മുകളിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ ബോത്തി പൂർ ജില്ലയിലെ നാഥ് (53) നെയാണ് ഇന്ന് രാവിലെ കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ കാലമായി നാഥ്ഓർക്കാട്ടേരിയിലും പരിസരത്തും താമസിച്ച് വരികയായിരുന്നു.
20 വർഷത്തോളമായി കേരളത്തിലെത്തിയിട്ട്. ഇദ്ദേഹത്തിന്റ ബന്ധുക്കൾ കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
Next Story