തിരുവല്ല: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹൻ പ്രഥമന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള ആർച്ച് ബിഷപ്സ് സിനഡ് 17 ന് സഭാ ആസ്ഥാനത്ത് ചേരും. സഭയുടെ ഔദ്യോഗികമായ അനുശോചന സമ്മേളനം നാൽപ്പതാം ഓർമപെരുന്നാളായ 16 ന് ചേരാനും ഇന്നലെ നടന്ന എപ്പിസ്‌കോപ്പൽ സിനഡ് തീരുമാനിച്ചു.

മെത്രാപ്പൊലീത്തയുടെ പൊതുദർശനത്തിലും കബറടക്ക ശുശ്രൂഷകളിലും പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർ, പിതാക്കന്മാർ, മതമേലധ്യക്ഷന്മാർ, ഗവർണമാർ, മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, മെത്രാപ്പൊലീത്തയെ സ്നേഹിച്ച തിരുവല്ലയിലെ പൗരാവലി തുടങ്ങി എല്ലാവർക്കും സഭ സിനഡ് നന്ദി അറിയിച്ചു.