കോഴിക്കോട്: കോഴിക്കോട് നരിക്കുനി കള്ളനോട്ട് കേസ് ഒരാള്‍ കൂടി പിടിയില്‍. പുതുപ്പാടി കുറ്റിപ്പിലാക്കണ്ടി എ കെ അനസാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സുനില്‍ കുമാര്‍, സദക്കത്തുള്ള എന്നിവര്‍ക്ക് ബെംഗളൂരുവില്‍ ആവശ്യമായ സഹായം ചെയ്തത് അനസാണെന്ന് പൊലീസ് പറയുന്നു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു.

നരിക്കുനിയിലെ കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഹൊസൂരിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സുനില്‍കുമാറും സദക്കത്തുള്ളയും പിടിയിലായത്.

കള്ളനോട്ട് നിര്‍മ്മാണത്തിനുള്ള പ്രിന്ററുകള്‍, സ്‌കാനറുകള്‍, ലാമിനേഷന്‍ മെഷീന്‍, ഫോയില്‍ പേപ്പര്‍, ഇന്‍ജെക്ട് ഇന്‍ക് മുതലായവയും പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.

നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.