കൊച്ചി: കേരളത്തിലെ തീരദേശ ജനതയ്ക്ക് വീട് നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ കഴിയുന്ന തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.ഇസഡ്.) ഭേദഗതികളും വിജ്ഞാപനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും കേരളത്തില്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് എടവനക്കാട്-വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാത ഉപരോധിച്ച് സമരം.

വീട് വയ്ക്കാനോ, വീട് പുതുക്കിപ്പണിയുന്നതിനോ കഴിയാത്ത അവസ്ഥയില്‍ എത്രയും വേഗത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തീരദേശ ജനതയുടെ സമരം. സംസ്ഥാന പാത ഉപരോധിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.