തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളംകയറിയും ഉണ്ടായ തടസ്സം നീക്കി റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഉച്ചക്ക് 12.20- ഓടെയാണ് പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മാന്നനൂരില്‍ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ഷൊര്‍ണൂരില്‍ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സിലെയും യാത്രക്കാര്‍ക്ക് തുടര്‍ന്ന് വന്ന വണ്ടികളില്‍ യാത്രാ സൗകര്യമൊരുക്കി. മറ്റ് വണ്ടികളെല്ലാം സമയക്രമം പാലിച്ചുതന്നെ യാത്ര നടത്തുന്നുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും നേരത്തേ റദ്ദാക്കിയിരുന്നു.

തൃശൂര്‍ നിന്ന് വടക്കോട്ടും, ഷൊര്‍ണൂര്‍, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂര്‍, എറണാകുളം ഭാഗത്തേക്കും ഉള്ള റെയില്‍ ഗതാഗതം സ്തംഭിച്ചു. തൃശൂര്‍- ഗുരുവായൂര്‍ ഡെയ്‌ലി ട്രയിനുകള്‍ സര്‍വ്വീസ് നിര്‍ത്തി. തൃശൂര്‍ ഗുരുവായൂര്‍ ഡെയ്‌ലി ട്രയിനുകള്‍ സര്‍വ്വീസ് റദ്ദാക്കി. ജനശദാബ്ദി ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. പരുശുറാം എക്‌സ്പ്രസും ഷോര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ചു.