- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടി; ആളപായം ഇല്ല; ദുരന്തമുഖത്ത് കളക്ടറും കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായം ഇല്ല. കോഴിക്കോട് കളക്ടര്‍ ഉള്‍പ്പടെ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. കളക്ടറും സംഘവും അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. ഇവരെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.
വയനാട്ടില്‍ ഉണ്ടായതിന് സമാനമായ ഉരുള്‍ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങള്‍ ജാഗ്രത പാലിച്ചതിനാല്‍ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിന്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി തണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.
Next Story