- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശ്ശൂരില്‍ റെയില്‍വെ ട്രാക്കില്‍ വെള്ളക്കെട്ട്: നാളത്തെ നാല് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി
തൃശ്ശൂര്‍: പൂങ്കുന്നം - ഗുരുവായൂര്‍ റൂട്ടില്‍ റെയില്‍വെ ട്രാക്കില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നാളത്തെ നാല് ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. വ്യാഴാഴ്ചത്തെ ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ - മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമേ യാത്ര തുടങ്ങൂ. തൃശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ് തുടങ്ങുക. കൂടാതെ, ഷൊര്‍ണൂര്‍ - തൃശൂര്‍ (06461), ഗുരുവായൂര്‍ - തൃശൂര്‍ (06445), തൃശൂര്‍ - ഗുരുവായൂര്‍ (06446) പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ഇന്ന് രാത്രി ഗുരുവായൂര്‍ - ചെന്നൈ എഗ്മൂര്‍ (16128) എക്സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരില്‍ നിന്നാകും യാത്ര ആരംഭിക്കുക.