തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയെടുക്കും. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മാണം നടത്തും.

സ്‌കൂളിന് ചുറ്റുമതിലും പണിയും. ബജറ്റില്‍ ഒരു ജില്ലയില്‍ ഒരു മാതൃക സ്‌കൂള്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃകാ സ്‌കൂള്‍ വെള്ളാര്‍മല സ്‌കൂള്‍ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.