വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ദുരന്തത്തില്‍ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും. പാഠപുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കും. തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.