- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍
കോഴിക്കോട്: തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. 06041 മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-നാകും പുറപ്പെടുക. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും.
തിരിച്ച് 06042 എന്ന നമ്പറില്‍ നാലാം തീയതി, ഞായറാഴ്ച വൈകീട്ട് 6.40-ന് കൊച്ചുവേളിയില്‍നിന്ന് ഈ ട്രെയിന്‍ മംഗളൂരുവിലേക്കും സര്‍വീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാകും മംഗളൂരുവിലെത്തുക. എട്ട് സ്ലീപ്പര്‍ കോച്ചുകളും ഏഴ് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാര്‍ക്കായി ഉണ്ടാകുക.
മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ട്രെയനിന് സ്റ്റോപ്പുള്ളത്.