- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും; അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടുത്തയാഴ്ച ചില ദിവസങ്ങളില്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുതകള്‍ വഴിതിരിച്ചു വിടുകയും ചെയ്യും. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച റെയില്‍വെ അറിയിപ്പ് പുറത്തിറക്കി.
ഓഗസ്റ്റ് - 5, 8 തീയ്യതികളില്‍ രാവിലെ 05.05ന് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍-16649) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള യാത്ര റദ്ദാക്കും.
ഓഗസ്റ്റ് - 6, 9 തീയ്യതികളില്‍ രാവിലെ 03.45ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍-16650) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നായിരിക്കും യാത്ര തുടങ്ങുന്നത്. 06.15ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഈ ട്രെയിനിന്റെ കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര റദ്ദാക്കും.
ഓഗസ്റ്റ് 5, 8 തീയ്യതികളില്‍ രാത്രി 11.25ന് മധുരയില്‍ നിന്ന് പുറപ്പെടേണ്ട മധുര - പുനലൂര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16729) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ തിരുനെല്‍വേലി മുതല്‍ പുനലൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.
ഓഗസ്റ്റ് 6, 9 തീയ്യതികളില്‍ വൈകുന്നേരം 5.15ന് പുനലൂരില്‍ നിന്ന് പുറപ്പെടേണ്ട പുനലൂര്‍ - മധുര എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16730) തിരുനെല്‍വേലിയില്‍ നിന്നായിരിക്കും യാത്ര തുടങ്ങുക. ഈ ട്രെയിനിന്റെ പുനലൂര്‍ മുതല്‍ തിരുനെല്‍വേലി വരെയുള്ള യാത്ര റദ്ദാക്കും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍
1. ട്രെയിന്‍ നമ്പര്‍ 16128: ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 16 മുതല്‍26 വരെ കോട്ടയം വഴി തിരിച്ചുവിടും.
2. ട്രെയിന്‍ നമ്പര്‍ 12697: എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഓഗസ്റ്റ് 18നും 25നും കോട്ടയം വഴി തിരിച്ചുവിടും.
3. ട്രെയിന്‍ നമ്പര്‍ 16355: കൊച്ചുവേളി - മംഗളുരു: അന്ത്യോദയ എക്‌സ്പ്രസ് ഓഗസ്റ്റ് 17, 22, 24 തീയ്യതികളില്‍ കോട്ടയം വഴി തിരിച്ചുവിടും.
4. ട്രെയിന്‍ നമ്പര്‍ 16128: ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 4, 5, 10 തീയ്യതികള്‍ വിരുദുനഗര്‍, മാനാമധുരൈ, കാരയ്ക്കുടി, പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും.
5. ട്രെയിന്‍ നമ്പര്‍ 16127: ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ഓഗസ്റ്റ് 8ന് പുതുക്കോട്ടൈ, മാനാമധുരൈ, വിരുദുനഗര്‍ വഴി തിരിച്ചുവിടും.