മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെ എന്‍സിപി-എസ്പി തലവന്‍ ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചര്‍ച്ച നടന്നത്. രണ്ടാഴ്ചയ്ക്കിടെ ഷിന്‍ഡെയും ശരദ് പവാറും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

നേരത്തെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയും ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹായുതി സഖ്യം ഉപേക്ഷിക്കുമെന്ന രാജ് താക്കറെ ആ??ഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം ആദ്യമായാണ് രാജ്താക്കറെയും ഷിന്‍ഡേയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ വികസനമാണ് ചര്‍ച്ചയായതെന്ന് എംഎന്‍എസ് പ്രതിനിധി പറഞ്ഞു

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സഖ്യത്തിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. സഖ്യത്തിലെ വലിയ കക്ഷിയായ ശരദ് പവാറിന്റെ എന്‍സിപി-എസ്പി ഇതിനകം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങിയിട്ടുണ്ട്.