- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ സ്വർണം പതിച്ച ശ്രീകോവിലിൽ ചോർച്ച; ഓഗസ്റ്റ് അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വർണപാളികളിൽ ചോർച്ച. സ്വർണം പൊതിഞ്ഞ ഭാഗത്തു നിന്നും വെള്ളം കഴുക്കോലിലൂടെ ദ്വാരക പാലക ശിൽപങ്ങളിൽ പതിക്കുന്നത് കണ്ടതോടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഓഗസ്റ്റ് അഞ്ചിന് സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിൽ ആകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Next Story