തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇടുക്കിയിൽനിന്ന് 30 കിലോമീറ്റർ അകലെ ജില്ലക്കുള്ളിൽതന്നെയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം.

ആദ്യചലനം ഇടുക്കിയിൽ 3.1, കുളമാവിൽ 2.80, ആലടിയിൽ 2.95 എന്നിങ്ങനെയും രണ്ടാമത്തേത് യഥാക്രമം 2.95, 2.75, 2.93 എന്നിങ്ങനെയുമാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ഇരട്ടയാർ, തങ്കമണി, തൊമ്മൻകുത്ത്, മലയിഞ്ചി എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.