- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസ പ്രമേയം പാസായി; വിശ്വാസവോട്ട് ദിനത്തിൽ ആർജെഡി നേതാക്കളുടെ വസതികളിൽ റെയ്ഡ് നടത്തി സിബിഐ
പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസ പ്രമേയം പാസായി. പ്രതിപക്ഷമായ ബിജെപിയുടെ അംഗങ്ങൾ നിയമസഭയിൽ നിന്നിറങ്ങി പോയതോടെ ശബ്ദ വോട്ടിലാണ് പ്രമേയം പാസായത്. പ്രമേയം ചർച്ച ചെയ്യും മുൻപ് നിയമസഭാ സ്പീക്കർ വിജയ്കുമാർ സിൻഹ രാജിവച്ചു. തുടർന്നു വിശ്വാസപ്രമേയ ചർച്ചയിൽ സഭയിൽ അധ്യക്ഷത വഹിക്കാനായി ജെഡിയുവിലെ മുതിർന്ന അംഗം നരേന്ദ്ര നാരായൺ യാദവിനെ വിജയ് കുമാർ സിൻഹ നാമനിർദ്ദേശം ചെയ്തതു സഭയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു.
വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനം നടത്തി. സഭ വീണ്ടും സമ്മേളിച്ചപ്പോൾ അധ്യക്ഷത വഹിക്കാനെത്തിയ നരേന്ദ്ര നാരായൺ യാദവ് ഡപ്യൂട്ടി സ്പീക്കർ സഭയിലുള്ളതിനാൽ അദ്ദേഹമാണു സഭ നിയന്ത്രിക്കേണ്ടതെന്നു പറഞ്ഞ് കസേര ഒഴിഞ്ഞു. തുടർന്ന് ഡപ്യൂട്ടി സ്പീക്കറുടെ അധ്യക്ഷതയിലാണു വിശ്വാസപ്രമേയ ചർച്ച നടന്നത്.
ഇതേസമയം, സഭയിലെ വിശ്വാസവോട്ട് ദിനത്തിൽ ആർജെഡി നേതാക്കളുടെ വസതികളിൽ സിബിഐ റെയ്ഡ് നടത്തി. 'ജോലിക്കു പകരം ഭൂമി' അഴിമതി കേസുമായി ബന്ധപ്പെട്ട് സുനിൽ സിങ്, സുബോധ് റോയ്, അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഹരിയാനയിലെ ഗുഡ്ഗാവിൽ തേജസ്വി യാദവിന്റെ ഉടമസ്ഥതയിലുള്ള മാളിലും പരിശോധന നടത്തി.