- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഹസീൽദാറെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 15 വർഷത്തിന് ശേഷം പ്രതി മലപ്പുറത്ത് പിടിയിൽ
മലപ്പുറം: അനധികൃത മണൽകടത്ത് തടയാൻ ചെന്ന ഏറനാട് തഹസിൽദാറെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ. കോഴിക്കോട് പെരിങ്ങളം ഉണ്ണിക്കുളം പൂളോന്ന് കണ്ടി നൗഫൽ ആണ് പിടിയിലായത്.
2007 ൽ കീഴുപറമ്പ് പള്ളിക്കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നത് അറിഞ്ഞ് പരിശോധനക്കെത്തിയ തഹസിൽദാറെ പിക്കപ്പ് ലോറി ഇടിച്ച് വധിക്കാൻ ശ്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുന്ന പ്രതിയാണ് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പിടിയിലായത്.
അഡ്രസ് മാറ്റി വിവിധ സ്ഥലത്ത് മാറി താമസിക്കുന്ന പ്രതിയെ കൊണ്ടോട്ടി ഡി വൈ എസ് പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡിലെ അരീക്കോട് ഇൻസ്പെക്ടർ അബ്ബാസലി, സി പി ഒ മാരായ റാഷിദ് കെ.ടി ,മുഹമ്മദ് അജ്നാസ് ,ബിജു എന്നിവർ ചേർന്നാണ് ബാലുശേരി ഉണ്ണിക്കുളം ഭാഗത്ത് വെച്ച് പിടികൂടിയത്. അരീക്കോട് പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിലെ രണ്ടാം പ്രതിയാണ് നൗഫൽ. മൂന്ന് പേരാണ് കേസിൽ പ്രതിയായി ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്