- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: തളിപ്പറമ്പ് ചവനപ്പുഴയിൽ 125 ലിറ്റർ വാഷുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. പൂമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് സി മനോജ് (45) എക്‌സൈസിന്റെ പിടിയിലായത്. ചവനപ്പുഴ മീത്തൽതോട്ടിൽകരയിൽ വച്ച് നാല് ബാരലുകളിലാണ് 125 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്.
ഇയാളുടെ പേരിൽ അബ്കാരി കേസ് എടുത്തു. പ്രിവന്റി ഓഫീസർ എംപി അഷറഫും സംഘവും ഓണം സ്‌പെഷ്യൽ ഡ്രൈവിങ് ഭാഗമായി തളിപ്പറമ്പ് പന്നിയൂർ പൂമംഗലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മനോജ് വലയിൽ കുടുങ്ങിയത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിവി വിനീഷ്, കെ വിനീഷ്, ഡ്രൈവർ പി വി അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Next Story