- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നിവിൻ പോളി; ചിത്രം പങ്കുവച്ച് താരം
കൊച്ചി: മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് നിവിൻ പോളി. താരത്തിന്റെ പന്ത്രണ്ടാം വിവാഹ വാർഷികമാണിന്ന്. ഫിസാറ്റിൽ സഹപാഠിയായിരുന്നു റിന്ന ജോയിയെയാണ് നിവിൻ പോളി വിവാഹം കഴിച്ചത്. വിവാഹ വാർഷിക ആശംസകളുമായി നിവിൻ പോളി പങ്കുവെച്ച ഭാര്യക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പന്ത്രണ്ടാം വിവാഹ വാർഷികമാണ് ഇരുവരും ഇന്ന് ആഘോഷിക്കുന്നത്. ആലുവ സെന്റ് ഡൊമിനിക്‌സ് ചർച്ചിൽ 2010 ഓഗസ്റ്റ് 28നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകനും മകളും ഇവർക്കുണ്ട്. മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിൻ പോളി എന്നുമാണ്.
'സാറ്റർഡേ നൈറ്റ്' എന്ന സിനിമയാണ് നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ഇത്. കോമഡി എന്റർടൈനർ ആയിരിക്കും ഇത്. സാനിയ ഇയ്യപ്പൻ, സിജു വിത്സൺ, അജു വർഗീസ്, മാളവിക, ഗ്രേസ് ആന്റണി,. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.