കണ്ണൂർ: കോർപ്പറേഷൻ ചേലോറ മേഖല ആരോഗ്യ വിഭാഗം മേഖലയിലെ വിവിധ ഡിവിഷനുകളിലെ ഹോട്ടലുകൾ, പലചരക്ക് കടകൾ. ബേക്കറികൾ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ, പിടിച്ചെടുത്ത് നശിപ്പിച്ചു. ഉടമകൾക്ക് നോട്ടീസ് നൽകി.

ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷ്വ ജോസഫ് ടി യുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ ബി, ജനറൽ സാനിറ്റേഷൻ വർക്കർ രാജൻ കെ വി, ഡ്രൈവർ രെജി ആർ എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.